കോഴിക്കോട്ടെ യു.ഡി.എഫ് ബഹുജന റാലിക്ക് കിഴിശേരിയില്‍ നിന്ന് നടന്നെത്തി യൂത്ത്‌ലീഗ് പ്രവര്‍ത്തകരായ ഹഫീഫും സുരേഷ്ബാബുവും

കോഴിക്കോട്: പൗരത്വനിയമ ഭേദഗതിക്കെതിരെ കോഴിക്കോട്ടു നടന്ന യു.ഡി.എഫ് മഹാറാലിയില്‍ കാല്‍നടയായി വന്നു പങ്കുചേര്‍ന്ന് ഹഫീഫും സുരേഷ്ബാബുവും. കിഴിശേരി ചുള്ളിക്കോട് ശാഖ യൂണിറ്റ് എം.എസ്.എഫിന്റെ ജോയിന്റ് സെക്രട്ടറിയായ ഹഫീഫും ചുള്ളിക്കോട് ശാഖ ദലിത്‌ലീഗ് സെക്രട്ടറിയായ സുരേഷ്ബാബുവുമാണ് കിലോമീറ്ററുകളോളം നടന്നെത്തി റാലിയില്‍ പങ്കെടുത്തത്.

വൈകീട്ട് കോഴിക്കോട് മുഹമ്മദലി കടപ്പുറത്ത് നിന്ന് ആരംഭിച്ച റാലിയിലും തുടര്‍ന്നു നടന്ന വിശദീകരണ സമ്മേളനത്തിലും പങ്കെടുക്കുന്നതിനായാണ് കാല്‍നട യാത്ര നടത്തിയത്.

കൊട്ടപ്പുറം, ചെറുകാവ്, ഐക്കരപ്പടി, ഫറോക്ക് എന്നീ ഇടങ്ങളിലെല്ലാം ഇരുവര്‍ക്കും വമ്പിച്ച സ്വീകരണം ലഭിച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുഖ്യാതിഥിയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിംലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, പി .കെ കുഞ്ഞാലികുട്ടി, എം.കെ മുനീര്‍, മലബാറില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ പങ്കെടുത്തു.

SHARE