പാക് ഭീകരന്‍ ഹാഫിസ് സയീദ് അറസ്റ്റില്‍

ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്ത് ഉ ദഅവ തലവനുമായ ഹാഫിസ് സയീദ് അറസ്റ്റില്‍. ലാഹോറില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം സയീദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അമേരിക്കയുമായി നല്ല ബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പാക് പ്രസിഡന്റ് ഇമ്രാന്‍ ഖാന്‍ വൈറ്റ് ഹൗസ് സന്ദര്‍ശിക്കുന്നതിന്റെ തൊട്ടുമുമ്പാണ് അറസ്റ്റ്.
പാകിസ്താനില്‍ സയീദിനെതിരെ ഇരുപത്തിമൂന്നോളം ഭീകരാക്രമണ കേസുകള്‍ നിലവിലുണ്ട്. മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ സയീദിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ പലവട്ടം പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.

ദീര്‍ഘകാലത്തെ രാജ്യാന്തരസമ്മര്‍ദത്തെ തുടര്‍ന്ന് ഈ മാസം ആദ്യം ഹാഫിസിനെതിരെ പാകിസ്താന്‍ ഭീകരാക്രമണ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. ഭീകരാക്രമണങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നു, കള്ളപ്പണം വെളുപ്പിക്കുന്നു തുടങ്ങിയ കുറ്റങ്ങളാണ് സയീദിനു മേല്‍ ചുമത്തിയിരുന്നത്. പാകിസ്താന്‍ പഞ്ചാബിലെ കൗണ്ടര്‍ ടെററിസം വിഭാഗമാണ് ഹഫീസിനെതിരെ ഈ കുറ്റങ്ങള്‍ ചുമത്തിയത്.

SHARE