ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിലെത്തി

Muslims pray at the Grand mosque ahead of the annual Haj pilgrimage in Mecca. Image taken on mobile phone. REUTERS/Suhaib Salem

ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേനെയെത്തിയ ഹാജിമാരുടെ ആദ്യ സംഘം മദീനയിലെത്തി. മദീന വിമാനതാവളത്തില്‍ ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. അമ്പാസിഡര്‍ അഹമ്മദ് ജാവേദ്, ജിദ്ദാ കോന്‍സുലര്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷൈഖ്, ഇന്ത്യന്‍ ഹജ്ജ് കൗണ്‍സിലര്‍ ഷാഹിദ് ആലം, വൈസ് കൗണ്‍സിലര്‍ മദീന ഹജ്ജ് മിഷന്‍ ഇന്‍ ചാര്‍ജ് ഷഹാബുദ്ദീന്‍, ഹജ്ജ് മിഷന്‍ ജീവനക്കാര്‍, കെ എം.സി.സി പ്രവര്‍ത്തകരും മദീനയിലെ മലയാളി കൂട്ടായ്മയായ ഹജ്ജ്വെല്‍ഫെയര്‍ പ്രവര്‍ത്തകരും ചേര്‍ന്നാണ് സംഘത്തെ സ്വീകരിച്ചത്.

ഡല്‍ഹിയില്‍ നിന്നുള്ള 410 പേരടങ്ങുന്ന ആദ്യസംഘം സഊദി എയര്‍ലെന്‍സിന്റെ വിമാനത്തില്‍ ഇന്നെലെ ഉച്ചക്ക് 1.50 ന് പ്രിന്‍സ് മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. എയര്‍ ഇന്ത്യയുടെയും സഊദി ഏയര്‍ലെന്‍സിന്റെയും വിവിധ വിമാനങ്ങളിലായി വിവിധ സമയങ്ങളിലായി 1150 ഹാജിമാര്‍ ഇന്ന് മദീനയിലെത്തും. ഇന്നെത്തുന്ന ഹാജിമാര്‍ക്ക് ഹറം പരിസരത്തുള്ള മുക്താറ ഇന്റര്‍ നാഷണല്‍, ബുര്‍ജുല്‍ ഉസാമ തുടങ്ങിയ ഹോട്ടലുകളിലാണ് താമസ സൗകരൃം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തവണ ഇന്ത്യയില്‍ നിന്ന് ഇരുപത്തൊന്ന് ഏംമ്പാര്‍ക്കുമെന്റെ് പോയെന്റുകളില്‍ നിന്നായി ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേന ഒരു ലക്ഷത്തി എഴുപത്തയ്യായിരം ഹാജിമാരാണ് എത്തുന്നത്. എയര്‍ ഇന്ത്യ ജെറ്റ് എയര്‍വേയ്സ്, സഊദ്യ യര്‍വേയ്്സ്, നാസ് എയര്‍വേഴ്സ് തുടങ്ങിയ വിമാന കമ്പനികളാണ് ഇത്തവണയും ഇന്ത്യയില്‍ നിന്ന് ഹാജിമാരെ എത്തിക്കുന്നത്. മദീനയില്‍ ആദ്യദിവസം ഡല്‍ഹി ഗുവാഹത്തി ലക്നൗ ഇ ഏമ്പാര്‍ക്കുമെന്റ് പോയന്റുകളില്‍ നിന്നാണ് ഹാജിമാരെത്തിയത്.

ഹജ്ജ് കര്‍മ്മത്തിന് മുമ്പായി 65000ത്തിലധികം ഹാജിമാര്‍ മദീന സന്ദര്‍ശനം പുര്‍ത്തിയാക്കും. ജിദ്ദാ വിമാനത്താവളം വഴി എത്തുന്ന ബാക്കി വരുന്നവര്‍ക്ക് ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചതിന് ശേഷമായിരിക്കും മദീന സന്ദര്‍ശനത്തിന് സൗകര്യപ്പെടുത്തുക. മദീനയിലെത്തുന്ന ഹാജിമാര്‍ക്ക് ഇന്ത്യന്‍ ഹാജിമാരുടെ സേവനത്തിനായി മദീനയില്‍ താല്‍ക്കാലിക ജീവനക്കാരടക്കം 200 ലധികം വരുന്ന ജീവനക്കാരും വിദഗ്ദ ആതുരസംഘവും ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഒരുക്കിയിട്ടുണ്ട്.

SHARE