‘സംവരണം എന്ന രോഗം രാജ്യത്ത് പരത്തിയ ആള്‍’; അംബേദ്കറെ അധിക്ഷേപിച്ച് ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ

ജോധ്പൂര്‍: ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറെ അധിക്ഷേപിച്ച ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യക്കെതിരെ കേസെടുത്തു. 2017 ഡിസംബര്‍ 26ന് പാണ്ഡ്യ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ നടത്തിയ പരാമര്‍ശത്തിനെതിരെ ഡി.ആര്‍.മേഘ്്‌വാള്‍ എന്ന വ്യക്തി നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

‘ഏത് അംബേദ്കര്‍? നിയമവും ഭരണഘടനയും തയ്യാറാക്കിയ ആളോ അതോ രാജ്യത്ത് സംവരണം എന്ന രോഗം പരത്തിയ ആളോ’ എന്നായിരുന്നു പാണ്ഡ്യയുടെ ട്വീറ്റ്. പാണ്ഡ്യയെ പോലുള്ള ഒരു ക്രിക്കറ്റ് താരം ഇന്ത്യന്‍ ഭരണഘടനയെ പരിഹസിക്കുക മാത്രമല്ല, ഒരു വിഭാഗത്തിന്റെ വികാരങ്ങളെ കൂടിയാണ് വ്രണപ്പെടുത്തിയതെന്ന് മേഘ്‌വാള്‍ പരാതിയില്‍ പറഞ്ഞു.

അതേസമയം പരാതിയില്‍ നല്‍കിയിരിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടായ @sirhardik3777 പാരഡി അക്കൗണ്ടാണെന്നും ഹാര്‍ദികിന്റെ ട്വിറ്റര്‍ അക്കൗണ്ട് @hardikpandya7 എന്നതാണെന്നും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

SHARE