കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ആഹ്വാനം ചെയ്ത പണിമുടക്കിന് ഹൈക്കോടതി സ്റ്റേ

കോഴിക്കോട്‌: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ രണ്ടു മുതല്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്താനിരുന്ന പണിമുടക്കിന് ഹൈക്കോടതിയുടെ സ്റ്റേ. ഇടക്കാല ഉത്തരവിലൂടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് പണിമുടക്കിനെതിരെ സ്റ്റേ നല്‍കിയത്.

അശാസ്ത്രിയ ഡ്യൂട്ടി പരിഷ്‌കരണം പിന്‍വലിക്കുക, ശമ്പള പരിഷ്‌ക്കരണം നടപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സംയുക്ത തൊഴിലാളി യൂണിയന്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്. അതേസമയം അവശ്യ സര്‍വ്വീസ് എന്നത് പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

നേരത്തെ തൊഴിലാളികള്‍ നടത്തിയ സത്യാഗ്രഹസമരം അവസാനിപ്പിക്കാനുള്ള ഗതാഗത മന്ത്രിയുടെ ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല.

SHARE