കൂടത്തായി കൊലപാതകം; സിനിമയും സീരിയലും നിര്‍ത്തവെക്കാന്‍ ഹൈക്കോടതി ഉത്തരവ്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര ആസ്പദമാക്കി നിര്‍മിക്കുന്ന സിനിമ, ടെലിവിഷന്‍ സീരിയല്‍ എന്നിവ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. കേസിലെ സാക്ഷി മുഹമ്മദ് ബാവ സമര്‍പ്പിച്ച ഹര്‍ജിയിലാണു വിധി.

അന്വേഷണവും വിചാരണയും പൂര്‍ത്തിയാവുന്നതിനു മുന്‍പ് സിനിമയും സീരിയലും സംപ്രേഷണം ചെയ്യുന്നതു കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇപ്പോള്‍ സംപ്രേഷണം തുടങ്ങിയ സീരിയലില്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത രീതിയിലാണു കാര്യങ്ങള്‍ അവതരിപ്പിക്കുന്നതെന്നും ഇതു കേസിലെ സാക്ഷികളെയും ജനങ്ങളെയും ആശയക്കുഴപ്പത്തിലാക്കുമെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.