അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കടകളിലേക്ക് പോകുന്നവര്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്

അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കടകളിലേക്ക് പോകുന്നവര്‍ കര്‍ശന സുരക്ഷാ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്. സാധനങ്ങള്‍ വാങ്ങുന്ന സഞ്ചി നിലത്തുവെക്കരുത്. മെഡിക്കല്‍ഷോപ്പിലും മറ്റിടങ്ങളിലും പോകുമ്പോള്‍ ഡെസ്‌കിലും മറ്റും കൈയും മുഖവും വെക്കാതെ ശ്രദ്ധിക്കണം. കടയില്‍നിന്ന് ഒരുമീറ്റര്‍ അകലം പാലിച്ച് നില്‍ക്കണം.

ഇതിന് പുറമെ മറ്റു ചില നിര്‍ദേശങ്ങളും ആരോഗ്യവകുപ്പ് മുന്നോട്ട് വെച്ചിട്ടുണ്ട്.

1.പുറത്തുപോയി വരുന്നവര്‍ വീട്ടിലെത്തിയാല്‍ കൈകാലുകള്‍ 2.പാദരക്ഷകള്‍ എന്നിവ സോപ്പിട്ട് കഴുകണം3.പോക്കറ്റ്, ബാഗ് എന്നിവിടങ്ങളില്‍ ഫോണ്‍ സൂക്ഷിക്കുക 4.ഫോണ്‍ കൈയില്‍ പിടിക്കുകയോ ഡെസ്‌കില്‍ വെക്കുകയോ ചെയ്യരുത് 5.ഫോണ്‍ ഡെസ്‌കില്‍ വെച്ചശേഷം ചെവിയോടു ചേര്‍ത്തുവെക്കരുത്. പുറത്തുപോകുമ്പോള്‍ ലൗഡ്‌സ്പീക്കര്‍ ഉപയോഗിക്കുക.

SHARE