സ്ഥിതി അതീവഗുരുതരം; ആലപ്പുഴ നഗരത്തിലേക്കും വെള്ളം കയറുന്നു

പ്രളയത്തില്‍ ചെങ്ങന്നൂര്‍ തിരുവല്ല, ആറന്മുള മേഖലകളില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ആലപ്പുഴ നഗരത്തിലേക്കും ഇപ്പോള്‍ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. ഇതു കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണെന്ന് പറയപ്പെടുന്നു. ആലപ്പുഴയില്‍ കുട്ടനാട് മേഖലയില്‍ ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ സാധിക്കുന്നില്ല. വെള്ളത്തിന്റെ കുത്തൊഴുക്ക് ശക്തമായി തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്‌കരമായിക്കൊണ്ടിരിക്കുകയാണ്.

SHARE