കാറ്റിന്റെ വേഗത ശക്തം; കേരള തീരത്ത് കടലില്‍ പോകരുത്, മത്സ്യതൊഴിലാളികള്‍ക്കും മുന്നറിയിപ്പ്

കാറ്റിന്റെ വേഗത ശക്തം; കേരള തീരത്ത് കടലില്‍ പോകരുത്, മത്സ്യതൊഴിലാളികള്‍ക്കും മുന്നറിയിപ്പ്

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ പ്രദേശത്തിന്റെ പ്രഭാവം മൂലം ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് കടലില്‍ പോകരുതെന്ന് കളക്ടറുടെ മുന്നറിയിപ്പ്. ഒക്ടോബര്‍ 20, 21 തിയതികളില്‍ കേരള തീരത്തെ വിവിധ സമുദ്രപ്രദേശങ്ങളില്‍ പോകരുതെന്നാണ് തിരുവനന്തപുരം കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നതിനും വിലക്കുണ്ട്.

കളക്ടറുടെ അറിയിപ്പ്:

കേരള തീരത്ത് കടലില്‍ പോകരുത്

2019 ഒക്ടോബര്‍ 20 മുതല്‍ 2019 ഒക്ടോബര്‍ 21 വരെ കേരള തീരത്തെ വിവിധ സമുദ്രപ്രദേശങ്ങളില്‍ പോകരുത്. അറബിക്കടലില്‍ രൂപപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദ പ്രദേശത്തിന്റെ പ്രഭാവം മൂലം ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. അത് കൊണ്ട് കേരളത്തില്‍ നിന്ന് ഒരു കാരണവശാലും മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകുവാന്‍ പാടില്ല. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള കേരള തീരത്തും കര്‍ണാടക തീരത്തും മഹാരാഷ്ട്ര തീരത്തും അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍, മധ്യകിഴക്കന്‍ അറബിക്കടല്‍ പ്രദേങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും കൊമോറിന്‍ അതിനോട് ചേര്‍ന്നുള്ള ഗള്‍ഫ് ഓഫ് മാന്നാര്‍ സമുദ്ര പ്രദേശങ്ങളിലും മേല്‍പറഞ്ഞ കാലയളവില്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശിക്കുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ മാറ്റം വരുന്നത് വരെ മല്‍സ്യതൊഴിലാളികളെ കടലില്‍ പോകുന്നതില്‍ നിന്ന് വിലക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കാന്‍ ജില്ലാഭരണകൂടത്തിനും ഫിഷറീസ് വകുപ്പിനും പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY