Connect with us

Culture

മലവെള്ളപ്പാച്ചില്‍ ഭീതിയില്‍ മലയോരം

Published

on

കേരളത്തില്‍ മഴ കനത്തതോടെ മലയോര മേഖല ആശങ്കയിലാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. മലവെള്ളപ്പാച്ചിലും ശക്തമായതോടെ പുഴകള്‍ നിറഞ്ഞു കവിഞ്ഞു. ചെറുപുഴകളും മറ്റും നിറഞ്ഞൊഴുകി തുടങ്ങിയതോടെ മലവെള്ളപ്പാച്ചിലിനൊപ്പം ഉരുള്‍പൊട്ടല്‍ ഭീതിയിലുമാണ് മലയോര വാസികള്‍.

തെക്കന്‍ കേരളത്തില്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പ്പൊട്ടല്‍ മണ്ണിടിച്ചില്‍ എന്നിവ മൂലമുളള അപകടങ്ങള്‍ കുറക്കുന്നതിന് മുന്‍ കരുതലുകള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദുരന്തനിവാരണ നിയമ പ്രകാരം 25.07.2019 വരെ മലപ്പുറം ജില്ലയിലെ മുഴുവന്‍ ഖനന പ്രവര്‍ത്തനങ്ങളം നിരോധിച്ച് കൊണ്ട് ഉത്തരവ് കലക്ടര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ജിയോളജി ,പോലീസ് , റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ഖനന പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായും നിര്‍ത്തിവെക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതാണ്.

വിനോദ സഞ്ചാരികളുടെ മലയോര യാത്രകള്‍ ഉപേക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. മലവെള്ളം ഒഴുകിയെത്തുന്ന ശക്തി വര്‍ധിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. രാത്രി സമയങ്ങളില്‍ മലയോര മേഖലയിലൂടെയുള്ള യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായ മേഖലകളില്‍ അതീവ ജാഗ്രതയോടെയാണ് ജനങ്ങള്‍ കഴിയുന്നത്. മഴ ശക്തമായതോടെ കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടിയ കട്ടിപ്പാറ കരിഞ്ചോല നിവാസികള്‍ ഭീതിയോടെയാണ് കഴിയുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു കരിഞ്ചോല മലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. 14 പേരായിരുന്നു മരണപ്പെട്ടത്.

മഴശക്തമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാവിധ അടിയന്തിര ഘട്ടങ്ങളെയും നേരിടാന്‍ മലയോരത്ത് ജാഗ്രത ശക്തമാക്കി. താമരശ്ശേരി താലൂക്കില്‍ കണ്‍ട്രോള്‍റൂം മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്.
കഴിഞ്ഞ കാലവര്‍ഷത്തില്‍ കട്ടിപ്പാറയില്‍ കരിഞ്ചോലമലയിലും പുതുപ്പാടി കണ്ണപ്പന്‍കുണ്ടിലും ഉരുള്‍പ്പൊട്ടലുകളുണ്ടായി നിരവധി ജീവന്‍ പൊലിയുകയും വീടുകള്‍ പൂര്‍ണ്ണമായും തകരുകയും ഏക്കറുകണക്കിന് കൃഷിയിടങ്ങള്‍ നശിച്ച് നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. മഴശക്തമായി തുടരുന്ന സാഹചര്യത്തില്‍ അടിയന്തര സാഹചര്യം നേരിടുന്നതിനായി മുക്കം ഫയര്‍സ്റ്റേഷനിലെ ലീഡിംഗ് ഫയര്‍മാന്‍ എം. മജീദിന്റെ നേതൃത്വത്തില്‍ ഒരു യൂണിറ്റും താമരശ്ശേരിയില്‍ ക്യാമ്പു ചെയ്യുന്നുണ്ട്. അടിയന്തര സാഹചര്യത്തില്‍ എല്ലാവിധതയ്യാറെടുകളും സജ്ജമാക്കിയതായി താമരശ്ശേരി തഹസില്‍ദാര്‍ സി.മുഹമ്മദ് റഫീക്ക് പറഞ്ഞു.
ചുരത്തിലും പുതുപ്പാടി, കട്ടിപ്പാറ ഗ്രാമപഞ്ചായത്തുകളിലും മലയിടിച്ചിലുകള്‍ക്കും അപകടങ്ങളും സാധ്യതയുള്ളതിനാലാണ് മുക്കം ഫയര്‍സ്റ്റേഷനിലെ ഒരു യൂണിറ്റ് താമരശ്ശേരി താലൂക്കില്‍ പ്രവര്‍ത്തനസജ്ജമാക്കിയതെന്ന് സ്റ്റേഷന്‍ ഓഫീസര്‍ കെ.പി. ജയപ്രകാശന്‍ പറഞ്ഞു. മലയോരത്തെ പോലീസ് സ്റ്റേഷനുകളില്‍ എല്ലാം തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഏത് സാഹചര്യവും നേരിടുന്നതിനായി തയ്യാറാണെന്നും താമരശ്ശേരി ഡിവൈഎസ്പി അബ്ദുള്‍ ഖാദര്‍ പറഞ്ഞു.

കട്ടിപ്പാറക്ക് പുറമെ കിഴക്കന്‍ മലയോര മേഖലയായ പുല്ലൂരാംപാറ, ആനക്കാംപൊയില്‍, കോടഞ്ചേരി, നെല്ലിപ്പൊയില്‍, കക്കാടംപൊയില്‍ പ്രദേശത്തുകാരും ഓരോ മഴക്കാലവും പേടിയോടെയാണ് തള്ളിനീക്കുന്നത്. ഏഴ് വര്‍ഷം മുന്‍പ് ഉരുള്‍പൊട്ടലുണ്ടായ പുല്ലൂരാംപാറ മേഖലയിലും ശക്തമായ മഴയാണ് പെയ്യുന്നത്. പുഴകള്‍ നിറഞ്ഞു കവിഞ്ഞൊഴുകുന്നത് സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളെയും നശിപ്പിക്കുന്നുണ്ട്. 2012 ആഗസ്ത് ആറിന് പുല്ലൂരാംപാറ, മഞ്ഞുവയല്‍ മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ എട്ട് പേരായിരുന്നു മരണപ്പെട്ടത്.
മലയോര മേഖലയിലേക്ക് സഞ്ചാരികളുടെ വരവ് കൂടിയിരിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശക്തമായ മഴയത്തും പുഴയില്‍ ഇറങ്ങാന്‍ പലരും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കോടഞ്ചേരി പതങ്കയത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേര്‍ മഴവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയിരുന്നു. ശക്തമായ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പാറക്കെട്ടില്‍ പിടിച്ചു നിന്ന ഇവരെ ഫയര്‍ഫോഴ്‌സും ദുരന്ത നിവാരണ പ്രവര്‍ത്തനം നടത്തുന്നവരും ചേര്‍ന്ന് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തുകയായിരുന്നു. മഴ ശക്തമായതോടെ പുഴയില്‍ ഇറങ്ങുന്നത് അപകടകരമാണെന്നാണ് നാട്ടുകാരും ദുരന്തനിവാരണ പ്രവര്‍ത്തകരും പറയുന്നത്. എന്നാല്‍ വിലക്ക് മറികടന്ന് പലരും പുഴകളില്‍ ഇറങ്ങുന്നുണ്ട്.
ശക്തമായ മഴയെ തുടര്‍ന്ന് പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കുന്നുണ്ട്. എമര്‍ജന്‍സി കിറ്റുകള്‍ തയ്യാറാക്കി വക്കാനും വീട്ടിലെ എല്ലാവര്‍ക്കും എടുക്കാന്‍ കഴിയുന്ന തരത്തില്‍ സുരക്ഷിതമായി വക്കാനും നിര്‍ദ്ദേശമുണ്ട്.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending