കേരളത്തില്‍ ഇന്ന് വ്യാപകമായ മഴക്കു സാധ്യത; മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്


തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെത്തുടര്‍ന്ന് കേരളത്തില്‍ ഇന്നു വ്യാപകമായ മഴക്കു സാധ്യത. ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴക്കു സാധ്യതയുള്ളതിനാല്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്നു ലക്ഷദ്വീപിനു സമീപം മറ്റൊരു ന്യൂനമര്‍ദം കൂടി രൂപം കൊള്ളുമെന്നും നാളെയോടെ ഇതു ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. കടലില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അറബിക്കടലില്‍ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

SHARE