അതീവ ജാഗ്രതാ നിര്‍ദ്ദേശം; കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത

കേരളക ര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 25 മുതല്‍ 35 കി.മീ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കി.മീ വേഗതയിലും കാറ്റ് വീശാന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നുമാണ് മുന്നറിയപ്പ്.

അറബി കടലിന്റെ മധ്യഭാഗത്തും, തെക്ക്പടിഞ്ഞാറ് ഭാഗത്തും, കടല്‍ അതിപ്രക്ഷുബ്ദമാകാന്‍ സാധ്യതയുണ്ടെന്നുമാണ് വിവരം. ഈ മുന്നറിയിപ്പ് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ അടുത്ത 24 മണിക്കൂര്‍ വരെ ബാധകമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ആഗസ്റ്റ് 11,12,15 തിയതികളില്‍ ശക്തമായ മഴക്കും13,14 തിയതികളില്‍ അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

SHARE