മാവോയിസ്റ്റ് ബന്ധം; അലനും താഹക്കും ജാമ്യം നിഷേധിച്ച് ഹൈക്കോടതി

കൊച്ചി: മാവോയിസ്റ്റ് ബന്ധമാരാരോപിച്ച് കോഴിക്കോട് പന്തീരാങ്കാവില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം നിരസിച്ചു. അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഡിവിഷന്‍ ബഞ്ച് തള്ളിയത്. നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യുഎപിഎ) ചുമത്തിയ ഇരുവര്‍ക്കുമെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന സര്‍ക്കാം വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷ തള്ളിയത്.

അന്വേഷണം പുരോഗമിക്കുകയാണന്നും പ്രതികള്‍ക്ക് ഉന്നത മാവോയിസ്റ്റ് നേതാക്കളമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടതെന്നുമുള്ള സര്‍ക്കാര്‍ വാദവും കോടതി കണക്കിലെടുത്തു. യുഎപിഎ കേസുകളില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടങ്കില്‍ ജാമ്യം അനുവദിക്കരുതെന്ന് സുപ്രീം കോടതിയുടെ ഉത്തരവുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധത്തിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും ജില്ലാ കോടതിയും ഇരുവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.

SHARE