പ്രളയം: നഷ്ടപരിഹാരത്തിന് കൃത്യമായ മാനദണ്ഡം വേണമെന്ന് ഹൈക്കോടതി

കൊച്ചി: പ്രളയത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമ്പോള്‍ കൃത്യമായ മാനദണ്ഡം പാലിക്കണമെന്ന് ഹൈക്കോടതി. അര്‍ഹതയുള്ളവരെ കണ്ടെത്തുന്നതിന് വിദഗ്ധ സമിതിയെ നിയമിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറഞ്ഞ നഷ്ടപരിഹാരം നാലു ലക്ഷം രൂപയായി നിശ്ചയിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. പ്രളയദുരന്തവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിര്‍ദേശം. പ്രളയദുരന്തവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിര്‍ദേശം.
എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം നല്‍കുന്നതെന്ന് ഈ മാസം 19ന് മുമ്പ് അറിയിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചു. റവന്യൂ ഉദ്യോഗസ്ഥര്‍ വഴി നഷ്ടപരിഹാരം കണക്കാക്കാന്‍ നിര്‍ദേശിച്ചാല്‍ അത് കാലതാമസത്തിനും സ്വജനപക്ഷപാതത്തിനും ഇടയാക്കുമെന്നും അഴിമതി സാധ്യത തള്ളിക്കളയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

SHARE