കൊച്ചിയില്‍ 16 പേര്‍ ക്വാറന്റൈന്‍ ലംഘിച്ചു

കൊച്ചി: കൊച്ചിയില്‍ 16 പേര്‍ ക്വാറന്റൈന്‍ ലംഘിച്ചു. വീടുകളില്‍ നിരീക്ഷണത്തിലിരിക്കെയാണ് പലരും നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയത്. നിര്‍ദേശം ലംഘിച്ച ആറ് പേരെ ഇടക്കൊച്ചിയിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

ക്വാറന്റൈന്‍ ലംഘനം സംബന്ധിച്ച പരാതികള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തു. നിരീക്ഷണ ആപ്പ് ഉപയോഗിച്ചും ബീറ്റ് പൊലീസിനെ ഉപയോഗിച്ച് നേരിട്ടും പരിശോധന നടത്തിയിരുന്നു. ഇതേത്തുടന്നാണ് ക്വാറന്റൈന്‍ ലംഘകരെ പോലീസ് കണ്ടെത്തിയത്.

ക്വാറന്റൈന്‍ ലംഘിക്കുന്നവരെ താമസിപ്പിക്കാന്‍ മാത്രമായി ഇടക്കൊച്ചിയില്‍ പ്രത്യേക ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ കേന്ദ്രവും ജില്ലാ ഭരണകൂടം ആരംഭിച്ചു. അര്‍ബുദ രോഗി ഉള്‍പ്പടെ ഉള്ളതിനാല്‍ ചിലരെ കര്‍ശന വ്യവസ്ഥകളോടെ ഹോം ക്വാറന്റൈനില്‍ തുടരാന്‍ അനുവദിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമായി തുടരുമെന്നും ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

SHARE