ഹണി ട്രാപ്പിലൂടെ പണം തട്ടിയ യുവതികള്‍ അറസ്റ്റില്‍

ഹണി ട്രാപ്പിലൂടെ പണം തട്ടിയ കേസില്‍ ആറ് യുവതികള്‍ അറസ്റ്റില്‍. ഡല്‍ഹിയിലാണ് സംഭവം. തട്ടിപ്പിന് ഇരയായ ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് യുവതികളെ പോലീസ് പിടികൂടിയത്.

പരാതിക്കാരന്‍ കഴിഞ്ഞ മൂന്ന് നാല് മാസമായി യുവതിയുമായി അടുപ്പത്തിലായിരുന്നു. ഈ യുവതിയെ കാണാനെത്തിയപ്പോള്‍ അവിടെ മറ്റ് രണ്ട് യുവതികളും രണ്ട് പുരുഷന്‍മാരും ചേര്‍ന്ന് തന്നെ ബലമായി നഗ്‌ന ചിത്രങ്ങളും വീഡിയോകളും എടുത്തു എന്നാണ് ഇയാളുടെ പരാതി.

30 ലക്ഷം രൂപ തന്നില്ലെങ്കില്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തി. ഇത്രയും തുക നല്‍കാനാകില്ലെന്ന് യുവാവ് പറഞ്ഞതോടെ 10 ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചു. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജറാക്കി. തട്ടിയെടുത്ത തുക ഇവരില്‍ നിന്ന് വീണ്ടെടുക്കാനായിട്ടില്ല. സംഘം ഹണിട്രാപ്പിലൂടെ നിരവധി പേരില്‍ നിന്ന് പണം തട്ടിയെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. കൂടുതല്‍ പേര്‍ തട്ടിപ്പ് സംഘത്തില്‍ ഉണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

SHARE