അടിമാലിയില്‍ ഭര്‍ത്താവ് കാറില്‍ ഉപേക്ഷിച്ച വീട്ടമ്മ മരിച്ചു

കോട്ടയം: ഭര്‍ത്താവ് കാറില്‍ ഉപേക്ഷിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. വയനാട് സ്വദേശിനി ലൈലാമണിയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം 17ന് രണ്ടാം ഭര്‍ത്താവ് മാത്യൂവാണ് ലൈലാമണിയെ കാറില്‍ ഉപേക്ഷിച്ചത്. രണ്ട് ദിവസം പാതയോരത്ത് കാറില്‍ കിടന്ന ഇവരെ പൊലീസാണ് ആസ്പത്രിയിലെത്തിച്ചത്.

ശരീരം തളര്‍ന്ന് കിടക്കുകയായിരുന്ന ലൈലാമണിയെ ഉപേക്ഷിക്കാന്‍ നേരത്തെയും മാത്യു ശ്രമം നടത്തിയിരുന്നു. അന്ന് നാട്ടുകാര്‍ ഇടപെട്ട് ബന്ധുക്കള്‍ക്കൊപ്പം അയക്കുകയായിരുന്നു. ലൈലാമണിയുടെ ചികിത്സക്ക് എന്ന് പറഞ്ഞ് മാത്യു വ്യാപകമായി പണപ്പിരിവ് നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

SHARE