ഇടുക്കിയില്‍ രമേശ് ചെന്നിത്തലയുടെ ഉപവാസം തുടങ്ങി

ഇടുക്കി: കര്‍ഷക ആത്മഹത്യകള്‍ പരിഹാരം തേടുന്നതില്‍ സര്‍ക്കാര്‍ വരുത്തുന്ന വീഴ്ചയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കിയിലെ കട്ടപ്പനയില്‍ ഉപവാസം തുടങ്ങി. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ ഉദ്ഘാടനം ചെയ്തു. കട്ടപ്പന നഗരസഭാ മിനി സ്റ്റേഡിയത്തില്‍ ആണ് ഉപവാസ സമരം.

ഇടുക്കിയില്‍ എട്ട് കര്‍ഷകര്‍ കട ബാധ്യതകളുടെ പേരില്‍ ആത്മഹത്യ ചെയ്തിട്ടും സര്‍ക്കാരിന് കുലുക്കമൊന്നമില്ല. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തും വയനാട്ടില്‍ സമാന സാഹചര്യമാണ് ഉണ്ടായിരുന്നത്. കര്‍ഷകരെ പരിഗണിക്കുന്നതില്‍ ഇടതു സര്‍ക്കാര്‍ പരാജയമാണെന്നും ചെന്നിത്തല പറഞ്ഞു.

ഇന്നു വൈകീട്ട് നാലു വരെ ഉപവാസമിരിക്കും. വൈകീട്ട് ചേരുന്ന സമാപന യോഗം കേരള കോണ്‍ഗ്രസ് എം വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് നേതാക്കളായ ജോസ് കെ.മാണി, അനൂപ് ജേക്കബ്, പി.എം സാദിഖലി, ജോണി നെല്ലൂര്‍, ടി.എം സലീം, സി.പി ജോണ്‍ പങ്കെടുക്കും.