ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊന്നു. കരകുളം മുല്ലശ്ശേരിയില്‍ സ്മിത(38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് സജീവ് കുമാറഇനെ പൊലീസ് അറസ്റ്റു ചെയ്തു.

പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. കിടപ്പുമുറിയില്‍ വെച്ച് കറിക്കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. നേരത്തേയും ഇയാള്‍ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. സംഭവം അറിഞ്ഞയുടനെ പൊലീസ് സ്ഥലത്തെത്തി സജീവിനെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ ചോദ്യം ചെയ്യലിനു ശേഷം സജീവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

SHARE