വീരേന്ദ്രകുമാര്‍ മതേതരത്വം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം ധീരമായ നിലപാട് സ്വീകരിച്ച നേതാവ്-ഹൈദരലി തങ്ങള്‍

മലപ്പുറം: രാജ്യത്ത് മതേതരത്വം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം ധീരമായ നിലപാട് സ്വീകരിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയ നേതാവായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച എം.പി വീരേന്ദ്രകുമാര്‍ എം.പിയെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ബാബരി മസ്ജിദ് ധ്വംസനത്തിന്റെ കാലത്തും ഗുജറാത്ത് വംശഹത്യയുടെ കാലത്തുമൊക്കെ അതിശക്തമായ രീതിയില്‍ വര്‍ഗീയതക്കെതിരെ എഴുതാനും പ്രസംഗിക്കാനും വീരേന്ദ്രകുമാര്‍ മുന്നിലുണ്ടായിരുന്നു. രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ തൊട്ടറിഞ്ഞ രാഷ്ട്രീയ നേതാവായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും ഹൈദരലി തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

SHARE