Connect with us

More

രാഹുല്‍ രാഷ്ട്രത്തിന് കരുത്തുറ്റ നേതൃത്വമാകും; ഹൈദരലി ശിഹാബ് തങ്ങള്‍

Published

on

മലപ്പുറം: രാജ്യത്തിന് കരുത്തുറ്റ നേതൃത്വമാകാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു കഴിയുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.

മതേതര ഇന്ത്യയുടെ പ്രതീക്ഷയാണ് രാഹുല്‍. രാജ്യത്തിന്റെ മനഃസാക്ഷിയെ മതേതരത്വത്തിനൊപ്പം നയിക്കുന്നതില്‍ വലിയ പങ്കുവഹിച്ച പാരമ്പര്യമാണ് നെഹ്‌റു കുടുംബത്തിന്റേത്. ഫാസിസത്തിനെതിരെ മതേതര ചേരി കൂടുതല്‍ ശക്തിപ്പെടേണ്ട സാഹചര്യത്തിലാണ് രാഹുല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് പുതിയ പ്രതീക്ഷ പകരുന്നതാണിത്. വര്‍ഗീയ ധ്രുവീകരണത്തിന് കൂട്ടുനില്‍ക്കുന്ന ഭരണകൂട നിലപാടുകള്‍ ഫാസിസ്റ്റ് തേരോട്ടങ്ങള്‍ക്ക് ശക്തിപകരുന്ന കാലമാണിത്. എതിര്‍ ശബ്ദങ്ങളെ അസഹിഷ്ണുതയോടെ അടിച്ചമര്‍ത്തുന്നത് പതിവായിരിക്കുന്നു. മതേതര ശക്തികളെ ഒരുമിച്ചിരുത്തി രാജ്യത്തിന്റെ പ്രതാപം വീണ്ടെടുക്കുന്നതിനുള്ള രാഷ്ട്രീയ മുന്നേറ്റമാണ് ഇനി വേണ്ടത്. ഇതിന് രാഹുല്‍ ഗാന്ധിക്കു സാധിക്കും. മതേതര ഇന്ത്യയുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ രാഹുലിന് കഴിയട്ടെ എന്നും തങ്ങള്‍ ആശംസിച്ചു. രാഹുല്‍ ഗാന്ധിയെ നേരില്‍ വിളിച്ച് തങ്ങള്‍ അഭിനന്ദനമറിയിച്ചു.

kerala

അബ്ദുൽ റഹീമിൻ്റെ ഉമ്മയെ മുനവ്വറലി തങ്ങൾ സന്ദർശിച്ചു

Published

on

കോഴിക്കോട് : സൗദിയിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്നതിനിടെ മലയാളികളുടെ നല്ല മനസ്സ് കൊണ്ട് മോചിതനാകാൻ പോകുന്ന കോഴിക്കോട് ഫറൂഖ് സ്വദേശി അബ്ദുൽ റഹീമിൻ്റെ ഉമ്മയെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു.

കൈയ്യബദ്ധം മൂലം സൗദി കുടുംബത്തിലെ കുട്ടി മരിക്കാൻ ഇടയായതാണ് അബ്ദുൽ റഹീമിനെതിരെ വധശിക്ഷ വിധിക്കാൻ കാരണമായത്. നീണ്ട 18 വർഷമായി സൗദിയിലെ ജയിലിലായിരുന്നു അദ്ദേഹം. ഇന്ത്യൻ രൂപ 34 കോടിക്ക് സമാനമായ സൗദി റിയാൽ നൽകിയാൽ സൗദി കുടുംബം മാപ്പ് നൽകാൻ തയ്യാറാകുമെന്നറിയിച്ചതോടെ റഹീമിൻ്റെ മോചനം സാധ്യമാകുന്ന സാഹചര്യം വന്നു. തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്ന ജനകീയ ഫണ്ട് ശേഖരണത്തിലൂടെ ആവശ്യമായ തുക ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സമാഹരിച്ചു. ഇതിനായി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വലിയ രീതിയിൽ സോഷ്യൽ മീഡിയാ പ്രചാരണം നടത്തിയിരുന്നു. മോചനത്തിനാവശ്യമായ തുക സമാഹരിച്ചതോടെ അബ്ദുൽ റഹീമിൻ്റെ നാട്ടിലേക്കുള്ള തിരിച്ച് വരവും പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ഉമ്മയും മലയാളികളും.

കരുണയുടെ പുതിയ കേരള സ്റ്റോറി നിർമ്മിച്ച എല്ലാവരെയും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭിനന്ദിച്ചു. സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ്‌ വേങ്ങാട്ട്, റഹീം ലീഗൽ സപ്പോർട്ട് സമിതി ചെയർമാൻ കെ. സുരേഷ്, കൺവീനർ കെ.കെ ആലിക്കുട്ടി, എ. അഹമ്മദ് കോയ, മജീദ് അമ്പലക്കണ്ടി എന്നിവർ തങ്ങളെ അനുഗമിച്ചു.

Continue Reading

Education

കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (K-TET): അപേക്ഷ ഏപ്രിൽ 26 വരെ

Published

on

. ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്പെ‌ഷ്യൽ വിഷയങ്ങൾ -ഹൈസ്കൂൾതലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷ (കെ-ടെറ്റ്)യുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

. https://ktet.kerala.gov.in വെബ്പോർട്ടൽ വഴി ഏപ്രിൽ 17മുതൽ ഏപ്രിൽ 26 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.

. ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ കാറ്റഗറിക്കും 500/- വീതവും എസ്.സി/എസ്.റ്റി/ഭിന്നശേഷി/കാഴ്‌ച പരിമിത വിഭാഗത്തിലുള്ളവർ 250/- രൂപ വീതവും ഫീസ് അട‌യ്ക്കേണ്ടതാണ്. ഓൺലൈൻ നെറ്റ്‌ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാവുന്നതാണ്.

. ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ https://ktet.kerala.gov.in. https://pareekshabhavan.kerala.gov.in ലഭ്യമാണ്.

. ഒന്നിലധികം കാറ്റഗറികളിൽ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അമപക്ഷിക്കാൻ കഴിയൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ പിന്നീട് യാതൊരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല. മാർഗ്ഗ നിർദ്ദേശങ്ങളടങ്ങിയ വിജ്ഞാപനം വിശദമായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

. പേര്, ജനനതീയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കേണ്ടതും വിജ്ഞാപനത്തിൽ പറഞ്ഞ പ്രകാരമുള്ള നിബന്ധനകൾ പാലിച്ച് ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതുമാണ്.

. വെബ്സൈറ്റിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി: 03.06.2024

. പരീക്ഷ ജൂൺ 22,23 തിയ്യതികളിൽ

. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 2024 ഏപ്രിൽ 26 വെള്ളി

Continue Reading

kerala

വീട്ടിലേക്കുള്ള വഴിയിൽ സിപിഎം കൊടിമരം സ്ഥാപിച്ചു; ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥൻ

കൊടി മാറ്റി സ്ഥാപിക്കാന്‍ സിപിഎം കൗണ്‍സിലര്‍ മൂന്നര ലക്ഷം രൂപ ചോദിച്ചെന്ന് പുരുഷോത്തമന്‍ പറഞ്ഞു

Published

on

വീട്ടിലേക്കുള്ള വഴിയില്‍ സിപിഎം കൊടിമരം സ്ഥാപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കൊടിമരത്തില്‍ കയറി ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥന്‍. ചേര്‍ത്തല വെളിങ്ങാട്ട് ചിറയില്‍ പുരുഷോത്തമനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.

വഴിയില്‍ കൊടിമരം നില്‍ക്കുന്നത് കാരണം വീട് നിര്‍മ്മാണം നടത്താനാകുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. കൊടി മാറ്റുവാന്‍ എട്ട് മാസമായി പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കുടുംബം പറയുന്നു. കൊടി മാറ്റി സ്ഥാപിക്കാന്‍ സിപിഐഎം കൗണ്‍സിലര്‍ മൂന്നര ലക്ഷം രൂപ ചോദിച്ചെന്ന് പുരുഷോത്തമന്‍ പറഞ്ഞു.

Continue Reading

Trending