ലോകകപ്പ്: ഇന്ത്യ-പാക്കിസ്താന്‍ മത്സരത്തില്‍ പ്രതികരണവുമായി ഐ.സി.സി

ലോകകപ്പ്: ഇന്ത്യ-പാക്കിസ്താന്‍ മത്സരത്തില്‍ പ്രതികരണവുമായി ഐ.സി.സി

ദുബായ്: ലോകകപ്പില്‍ പാക്കിസ്താനെതിരെ മത്സരിക്കുന്ന കാര്യത്തില്‍ പ്രതികരണവുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. പാകിസ്താനെതിരായ മത്സരം ഇന്ത്യ ബഹിഷ്‌കരിക്കില്ലെന്ന് ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു. ലോകകപ്പിലെ എല്ലാ മത്സരത്തിലും കളിക്കാമെന്ന് ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ ഐസിസിയുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്ന് സിഇഒ ഡേവ് റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു.

കരാര്‍ ലംഘിച്ചാല്‍ പോയിന്റ് നഷ്ടമാകുന്നതിന് പുറമേ മറ്റ് നടപടികളും ഇന്ത്യ നേരിടേണ്ടിവരുമെന്നും ഐസിസി അറിയിച്ചു. ആവശ്യമായ സുരക്ഷാസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും റിച്ചാര്‍ഡ്‌സണ്‍ വ്യക്തമാക്കി. പാകിസ്താനെതിരെ ഇന്ത്യ കളിക്കരുതെന്ന ആവശ്യം പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്ത് ശക്തമായിരുന്നു. അതേസമയം, സര്‍ക്കാര്‍ തീരുമാനം അനുസരിക്കുമെന്നാണ് ബി.സി.സിഐയുടെയും നായകന്‍ വിരാട് കോലിയുടെയും നിലപാട്.

NO COMMENTS

LEAVE A REPLY