പരിക്ക്; ലോകകപ്പില്‍ നിന്ന് ധവാന്‍ പുറത്ത്, പകരം സാധ്യത ഇങ്ങനെ

ലണ്ടന്‍: ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തിനിടെ കൈവിരലിനു പരിക്കേറ്റ ശിഖര്‍ ധവാന്‍ ഇനിയുള്ള മത്സരങ്ങളില്‍ കളിക്കില്ല. പരിക്കിനെ തുടര്‍ന്ന് ധവാനെ സ്‌കാനിങ്ങിനു വിധേയനാക്കിയിരുന്നു. സ്‌കാനിങ്ങില്‍ കൈവിരലിനു പൊട്ടലുണ്ടെന്നു കണ്ടെത്തി. ഇതോടെയാണ് ധവാന് ലോകകപ്പ് മത്സരങ്ങള്‍ നഷ്ടമാവുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

ധവാന്റെ സെഞ്ചുറി മികവിലായിരുന്നു ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ മിന്നും ജയം സ്വന്തമാക്കിയത്. ധവാന്‍ പുറത്താവുന്നതോടെ വരുന്ന മത്സരങ്ങളില്‍ രോഹിത് ശര്‍മക്കൊപ്പം ഓപ്പണിങ് കൂട്ടിനാര് എന്ന ചോദ്യവും ഇതോടെ പ്രസക്തമായിരിക്കുകയാണ്. രോഹിത് ശര്‍മക്കൊപ്പം കെ.എല്‍ രാഹുല്‍ ഓപ്പണിങ്ങില്‍ ചേരാനാണ് സാധ്യത. നിലവില്‍ ടീമില്‍ ഉള്ളതും ഓപ്പണിങ്ങില്‍ കളിച്ച്് പരിചയമുള്ളതും രാഹുലിന്റെ സാധ്യതയെ വര്‍ധിപ്പിക്കുന്നു.

അതേസമയം ശിഖര്‍ ധവാനു പകരം ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, അമ്പാട്ടി റായിഡു എന്നിവര്‍ക്കാണ് സാധ്യത.

2013 മുതല്‍ രോഹിത് ശര്‍മ-ശിഖര്‍ ധവാന്‍ സഖ്യമാണ് ഇന്ത്യന്‍ ഓപ്പണിങ്ങിന്റെ കുന്തമുന. സ്ഥിരതയാര്‍ന്ന ഓപ്പണിങ് പ്രകടനത്തിനു പേരെടുത്തവര്‍. 103 ഇന്നിങ്‌സില്‍ നിന്ന് 4681 റണ്‍സാണ് ഏകദിനത്തില്‍ ഓപ്പണിങ്ങില്‍ നേടി. 16തവണ സെഞ്ചുറി കൂട്ടുകെട്ട് ഉണ്ടാക്കിയ ഈ സഖ്യം ലോക ക്രിക്കറ്റില്‍ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടില്‍ ഒന്നാണ്.

SHARE