സതാംപ്ടണ്‍: ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആതിഥേയരായ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. 16.5 ഓവര്‍ ബാക്കിയിരിക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇംഗ്ലണ്ട് ലക്ഷ്യം കണ്ടത്. സ്‌കോര്‍-വെസ്റ്റ് ഇന്‍ഡീസ്: 212, ഇംഗ്ലണ്ട്: 213-2. ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ മൂന്നാം ജയമാണിത്. 94 പന്തില്‍ 100 റണ്‍സ്‌, സെഞ്ച്വറി നേടിയ ജോറൂട്ടിന്റെ കിടിലന്‍ ഇന്നിങ്‌സാണ് ഇംഗ്ലണ്ടിന് എളുപ്പത്തിലുള്ള ജയം സാധ്യമാക്കിയത്. ജോണി ബെയര്‍സ്‌റ്റോ 46 പന്തില്‍ 45 റണ്‍സ് നേടി.

നേരത്തെ വിന്‍ഡീസ് 212 റണ്‍സിനിടെ എല്ലാവരും പുറത്തായി. 78 പന്തില്‍ 63 റണ്‍സ് നേടിയ നിക്കോളാസ് പൂരന്‍ ആണ് വിന്‍ഡീസ് നിരയില്‍ കാര്യമായി ബാറ്റുചെയ്തത്. ഗെയ്ല്‍ 36, ഹിറ്റ്‌മെയര്‍ 39 റണ്‍സുകളും നേടി.

മൂന്നു വീതം വിക്കറ്റുകളെടുത്ത് ജോഫ്ര ആര്‍ച്ചറും മാര്‍ക് വുഡും ഇംഗ്ലണ്ട്് നിരയില്‍ തിളങ്ങി. രണ്ട് വിക്കറ്റും സെഞ്ച്വറിയും നേടിയ ജോറൂട്ടാണ് കളിയിലെ താരം.