ഇടുക്കി ചെറുതോണിയില്‍ ഉരുള്‍പൊട്ടി നാലു മരണം; ആലപ്പുഴയില്‍ മരിച്ച നാലു പേരെ തിരിച്ചറിഞ്ഞില്ല

ഇടുക്കി/ആലപ്പുഴ: ഇടുക്കിയില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടല്‍. നാലു പേര്‍ മരിച്ചു. 15 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചെറുതോണിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പെടെ നാലു പേരാണ് മരിച്ചത്. അയ്യര്‍കുന്നേല്‍ മാത്യുവും ഇവരുടെ കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്.

ചെറുതോണിക്കു സമീപം ഉപ്പുതോടിലും കട്ടപ്പന വെള്ളയാംകുടി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനു സമീപവുമാണ് ഉരുള്‍പൊട്ടിയത്. ബസ് സ്റ്റാനില്‍ ഉണ്ടായിരുന്നവരാണ് രക്ഷപ്പെട്ടത്. ബസുകള്‍ മണ്ണിനടിയില്‍പ്പെട്ടു.

ആലപ്പുഴ പാണ്ടനാട് ഇല്ലിക്കല്‍ പാലത്തിനു സമീപത്ത് നിന്ന് നാലു മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. മൃതദേഹങ്ങള്‍ പരുമലയിലെ ആസ്പത്രയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മോര്‍ച്ചറിയില്‍ സ്ഥലമില്ലാത്തതിനാല്‍ മൃതദേഹങ്ങള്‍ പുറത്തുവെച്ചിരിക്കുകയാണ്. ആളുകളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു.

SHARE