റിസോര്‍ട്ടില്‍ ബെല്ലിഡാന്‍സും നിശാപാര്‍ട്ടിയും; ഇടുക്കിയില്‍ വ്യവസായി റോയ് കുര്യനെതിരെ കേസ്

ഇടുക്കി: രാജാപ്പാറയില്‍ കോവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ബെല്ലി ഡാന്‍സും നിശാപാര്‍ട്ടിയും സംഘടിപ്പിച്ച സംഭവത്തില്‍ വ്യവസായിക്കെതിരെ കേസ്. തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് കുര്യനെതിരെയാണ് കേസെടുത്തത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു റിസോര്‍ട്ടിലെ ആഘോഷ രാവ്. ഇതര സംസ്ഥാനത്തു നിന്നാണ് നര്‍ത്തികിയെ എത്തിച്ചത്. സ്ഥലത്തെ പ്രമുഖരും പ്രധാനികളും പൊലീസ് ഉദ്യോഗസ്ഥരും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പാര്‍ട്ടിയില്‍ പങ്കെടുത്തു.

പാര്‍ട്ടിയില്‍ ഭക്ഷണവും മദ്യവും യഥേഷ്ടം വിളമ്പിയിരുന്നു. നൂറിലേറെ പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. തണ്ണിക്കോട്ട് ഗ്രൂപ്പ് ചതുരംഗപ്പാറയില്‍ തുടങ്ങിയ വ്യവസായ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു പരിപാടി.

നിശാപാര്‍ട്ടി ആറു മണിക്കൂര്‍ നീണ്ടു. ആദ്യഘട്ടത്തില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസ് ഇടപെട്ടത്.

SHARE