രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സംഘപരിവാര്‍ ചാവേര്‍ പട രൂപീകരിക്കുന്നു

ലക്‌നൗ: രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സംഘപരിവാര്‍ ചാവേര്‍ പട രൂപീകരിക്കുന്നു. തങ്ങള്‍ ആവശ്യപ്പെടുന്ന രൂപത്തില്‍ രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ ചാവേര്‍ പട രൂപീകരിക്കുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ രാജ്യസഭാ എം.പിയുമായ വിനയ് കത്യാര്‍ പറഞ്ഞു. സുപ്രീം കോടതി വിധി വരുന്നത് വരെ യാതൊരും പ്രവര്‍ത്തനവും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

‘രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ആവശ്യമായതെല്ലാം ചാവേര്‍ പട ചെയ്യും. എന്നാല്‍ സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ ചാവേര്‍ പട ക്ഷേത്രനിര്‍മ്മാണത്തില്‍ ഇടപെടില്ല’-വിനയ് കത്യാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തീവ്ര ഹിന്ദുത്വ നിലപാടുകളുള്ള വിനയ് കത്യാര്‍ രാമക്ഷേത്രത്തിന്റെ പ്രധാന പ്രചാരകരിലൊരാളാണ്. മുന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനും ബജറംഗ ദള്‍ സ്ഥാപക ദേശീയ അധ്യക്ഷനുമാണ് അദ്ദേഹം.

SHARE