മദ്രാസ് ഐ.ഐ.ടി ശുചിമുറിയില്‍ ഒളിക്യാമറവെച്ച് ഉദ്യോഗസ്ഥന്‍; കയ്യോടെ പിടികൂടി ഗവേഷക വിദ്യാര്‍ത്ഥിനി

प्रोजेक्ट ऑफिसर शुभम बनर्जी हुआ गिरफ्तार (Photo- Aajtak)

ചെന്നൈ: മദ്രാസ് ഐഐടിയിലെ സ്ത്രീകളുടെ ശുചിമുറിയിലെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ കയ്യോടെ പിടികൂടി ഗവേഷക വിദ്യാര്‍ത്ഥിനി. ശുചിമുറിയുടെ പൈപ്പിന്റെ ഭാഗത്ത് ചുമരില്‍ ദ്വാരമുണ്ടാക്കി ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോഴാണ് ഏറോസ്‌പെയ്‌സ് എന്‍ജിനിയറിങ്ങ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്ട് ഓഫീസറായ ശുഭം ബാനര്‍ജി പിടിയിലായത്.

ശുചിമുറിയുടെ പൈപ്പിന് സമീപത്തെ ദ്വാരത്തില്‍ അസ്വഭാവിക അനക്കം കണ്ട വിദ്യാര്‍ത്ഥിനിയുടെ പരിശോധനയിലാണ് സമീപത്തെ ശുചിമുറിയില്‍ നിന്നുമൊരാള്‍ ക്യാമറ വഴി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് വ്യക്തമായത്. ഇതോടെ പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിനി ശുഭം ബാനര്‍ജി കയറിയ ശുചിമുറി പുറത്ത് നിന്ന് പൂട്ടി ശബ്ദംവെച്ച് ആളെ വിളിച്ചുകൂട്ടുകയായിരുന്നു. പിന്നാലെയെത്തിയ സുഹൃത്തുക്കളെയും സെക്യൂരിറ്റി ഉദ്യോഗസ്ഥരും ചേര്‍ന്നാണ്് ശുഭം ബാര്‍ജിയെ പിടികൂടിയത്.

ശുഭം ബാനര്‍ജിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന്, കോട്ടൂര്‍പുരം പൊലീസില്‍ പരാതി നല്‍കുകയും പ്രതിയെ അറസ്റ്റുചെയ്യുകയുമുണ്ടായി. പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് വീഡിയോ കണ്ടെത്തിയില്ലെന്നാണ് പൊലീസ് വിശദീകരിച്ചു. ശുചിമുറിയില്‍ കുടുങ്ങിയ സമയത്തിനുള്ളില്‍ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിരിക്കാമെന്നാണ് സംശയിക്കുന്നത്. കൂടതല്‍ അന്വേഷണത്തിനായി മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പ്രതി കുറ്റാരോപണം നിഷേധിച്ചതായാണ് വിവരം. എന്നാല്‍, ഒരു വര്‍ഷത്തിലേറെയായി ഇയാള്‍ ഈ പ്രവര്‍ത്തനം നടത്തുന്നതായാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.

അതേസമയം, അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും മണിക്കൂറുകള്‍ക്കകം പ്രതി ജാമ്യത്തിലറിങ്ങി. കഴിഞ്ഞ വര്‍ഷമാണ് ശുഭം ബാനര്‍ജി ഐഐടിയില്‍ ജോലിയില്‍ പ്രവേശിച്ചത്. സംഭവത്തില്‍ മദ്രാസ് ഐഐടി പ്രതികരിച്ചിട്ടില്ല. നേരത്തെ, മലയാളിയായ ഫാത്തിമ ലത്തീഫിന്റെ മരണത്തിലും പ്രാഥമിക അന്വേഷണം നടത്തിയത് കോട്ടൂര്‍പുരം പൊലീസാണ്. തെളിവ് ശേഖരിക്കുന്നതില്‍ പൊലീസ് കാണിച്ച അനാസ്ഥ കേസന്വേഷത്തിന് തിരിച്ചടിയായെന്ന് െ്രെകബ്രാഞ്ച് കണ്ടെത്തിയിരുന്നു.