ഫോണുകളും നോട്ടുകളും അണുവിമുക്തമാക്കാന്‍ പുതിയ സംവിധാനം വികസിപ്പിച്ചെടുത്ത് ഐഐടി

പുറത്തുനിന്ന് കൊണ്ടുവരുന്ന വസ്തുക്കളില്‍ അണുനശീകരണം നടത്തുന്നതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി പുതിയ സംവിധാനം വികസിപ്പിച്ചെടുത്തു. അള്‍ട്രാ വയലറ്റ് രശ്മികളുപയോഗിച്ച് അണുനശീകരണം നടത്തുന്ന സംവിധാനമാണ് ഉപകരണത്തിലുള്ളത്. സ്ഥാപനത്തിലേക്ക് കൊണ്ടുവരുന്ന പച്ചക്കറികളും കറന്‍സി നോട്ടുകളും മറ്റ് വസ്തുക്കളും ഈ ഉപകരണത്തിന്റെ സഹായത്തോടെ അണുവിമുക്തമാക്കാം.

മിക്കവരും പച്ചക്കറികള്‍ ചൂടുവെള്ളത്തില്‍ കഴുകി ഉപയോഗിക്കാറുണ്ട്. എന്നാല്‍ കറന്‍സി നോട്ടുകളോ പഴ്‌സ് പോലുള്ള സാധനങ്ങളോ ചൂടുവെള്ളത്തില്‍ കഴുകാന്‍ സാധിക്കില്ല. ഈ പുതിയ സംവിധാനം ഉപയോഗിച്ച് പച്ചക്കറികള്‍, പാല്‍ പാക്കറ്റ്, വാച്ച്, മൊബൈല്‍ ഫോണ്‍, പേപ്പര്‍ രേഖകള്‍ തുടങ്ങി മിക്ക വസ്തുക്കളും അണുവിമുക്തമാക്കാന്‍ സാധിക്കുമെന്ന് ഐഐടിയിലെ സീനിയര്‍ സയന്റിഫിക് ഓഫീസര്‍ നരേഷ് രാഖ വ്യക്തമാക്കി.

കൊറോണ വൈറസിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ ഉപകരണം നിര്‍മിച്ചിരിക്കുന്നത്. പെട്ടിയുടെ ആകൃതിയുള്ള ഈ സംവിധാനം വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കുകയാണെങ്കില്‍ 500 രൂപയ്ക്ക് താഴെയേ വില വരികയുള്ളുവെന്ന് റോപ്പഡ് ഐഐടി സംഘം പറഞ്ഞു.

SHARE