ആരോഗ്യപ്രവര്‍ത്തകരെ സാലറിചലഞ്ചില്‍ നിന്ന് ഒഴിവാക്കണമെന്ന് ഐഎംഎ

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകരെ സംസ്ഥാന സര്‍ക്കാരിന്റെ സാലറി ചലഞ്ചില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആവശ്യപ്പെട്ടു. ആരോഗ്യ പ്രവര്‍ത്തകരുടെ ജീവന്‍ സംരക്ഷിക്കാനുള്ള സുരക്ഷാ ഉപകരണങ്ങള്‍ എല്ലാ ആശുപത്രികളിലും ലഭ്യമാക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. കൊവിഡ് 19 ചികിത്സ, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ഒഴിവാക്കണമെന്നാണ് ഐഎംഎയുടെ ആവശ്യം.

രോഗികളുമായി അടുത്ത് ഇടപഴകുമ്പോള്‍ കൊവിഡ് 19 രോഗം വരുവാനുള്ള സാധ്യത വളരെ കൂടുതല്‍ ആണ്. ലോകത്തെമ്പാടും ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെയാണ് ആദ്യം രോഗബാധിതര്‍ ആയിട്ടുള്ളത്. അവരില്‍ നല്ല ശതമാനം ആള്‍ക്കാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത് കാണാതിരുന്നുകൂടാ.അതിനാല്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുടെ ജീവന്‍ സംരക്ഷിക്കുവാനുള്ള സുരക്ഷാ ഉപകരണങ്ങള്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ എന്ന വ്യത്യാസം ഇല്ലാതെ ലഭ്യമാക്കുകയും അവരെ പരിപൂര്‍ണമായും സാലറി ചലഞ്ചില്‍ നിന്നും ഒഴിവാക്കുകയും വേണം

സ്വകാര്യ ആശുപത്രികളില്‍ കൂടി കൊവിഡ് ചികിത്സ എത്തുന്ന സാഹചര്യം ഉണ്ടായാല്‍ അവിടത്തെ ജീവനക്കാര്‍ക്കും ലൈഫ് ഇന്‍ഷുറന്‍സും, ,ജീവന്‍ നഷ്ടപ്പെട്ടാല്‍ സര്‍ക്കാര്‍ മേഖലയില്‍ ലഭിക്കുന്നത് പോലെ ആശ്രിതര്‍ക്ക് ജോലി ലഭിക്കുന്ന സ്ഥിതിയും ഉണ്ടാക്കണമെന്നും ഐഎംഎ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

SHARE