വളഞ്ഞവഴിയില്‍ പ്രചരണവുമായെത്തിയ ബി.ജെ.പി കാത്തിരുന്നത് ഒഴിഞ്ഞ കസേരകള്‍

അമ്പലപ്പുഴ: അമ്പലപ്പുഴ വളഞ്ഞ വഴിയില്‍ ബി.ജെപി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പൗരത്യ നിയമ ജനജാഗ്രത സദസ്സ് പ്രദേശത്തെ ജനങ്ങളും വ്യാപാരികളും ബഹിഷ്‌കരിച്ചു.ജനജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്യുവാന്‍ എത്തിയ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിനു മുന്നിലുള്ള കസേരകളില്‍ പ്രസംഗം കേള്‍ക്കുവാന്‍ ബി.ജെ പി പ്രവര്‍ത്തകര്‍ അല്ലാതെ പുറത്ത് നിന്ന് മറ്റാരും ഉണ്ടായിരുന്നില്ല.

പൗരത്വ നിയമത്തെ ഭയക്കേണ്ടതില്ല എന്ന് വളഞ്ഞ വഴിയിലെ മുസ്‌ലിം ഭുരിപക്ഷ പ്രദേശത്തെ പറഞ്ഞ് മനസ്സിലാക്കുവാന്‍ വേണ്ടിയാണ് ബി.ജെപി ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചത് .എന്നാല്‍ പരിപാടികള്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ വളഞ്ഞ വഴിയിലെ വ്യാപരികള്‍ മുഴുവനും കടകള്‍ അടച്ച് സ്ഥലം വിട്ടു.പരിപാടി കേള്‍ക്കുവാന്‍ പ്രദേശത്തെ ജനങ്ങള്‍ എത്തിയതുമില്ല.

SHARE