ജയിലില്‍ സല്‍മാന് കൂട്ടായി രാജ്യത്തെ ഞെട്ടിച്ച കുറ്റവാളികള്‍

ന്യൂഡല്‍ഹി: കൃഷ്ണ മൃഗത്തെ വേട്ടയാടിയതിന് അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജയിലില്‍ കൂട്ടായി കുപ്രസിദ്ധ കുറ്റവാളികള്‍. ജോധ്പൂര്‍ ജയിലില്‍ കുപ്രസിദ്ധ കുറ്റവാളികളെ പാര്‍പ്പിക്കുന്ന ബ്ലോക്കിലാണ് സല്‍മാനെ പാര്‍പ്പിക്കുന്നത്. സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പുവാണ് സല്‍മാന്റെ ബ്ലോക്കില്‍ തടവിലുള്ള ഒരാള്‍. 16 വയസുള്ള പെണ്‍കുട്ടിയ ബലാല്‍സംഗം ചെയ്ത കേസില്‍ 2013 മുതല്‍ ആസാറാം ഇവിടെ തടവിലുണ്ട്.

ലൗ ജിഹാദ് ആരോപിച്ച് മുഹമ്മദ് അശ്‌റഫുല്‍ എന്ന ബംഗാള്‍ സ്വദേശിയെ രാജസ്ഥാനില്‍ വെച്ച് ചുട്ടുകൊന്ന ഹിന്ദുത്വ തീവ്രവാദി ശംഭുലാല്‍ റെഗര്‍ ആണ് ഈ ബ്ലോക്കില്‍ തടവിലുള്ള മറ്റൊരാള്‍. അശ്‌റഫുലിനെ തീക്കൊളുത്തിയ ശേഷം കത്തിയമരുന്ന ദൃശ്യങ്ങള്‍ വീഡോയിയല്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ആളാണ് ശംഭുലാല്‍. ജോലിക്കെന്ന് പറഞ്ഞു അശ്‌റഫുലിനെ വിളിച്ചു വരുത്തിയ ഇയാള്‍ തീക്കൊളുത്തി കൊല്ലുകയായിരുന്നു.

കൊലപാതക കേസില്‍ തടവിലുള്ള കോണ്‍ഗ്രസ് നേതാവ് മല്‍ഖാന്‍ സിങ് വിഷ്‌ണോയ് സല്‍മാനൊപ്പമുള്ള മറ്റൊരാള്‍. രാജസ്ഥാനില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ ആയ ഇയാള്‍ ഭന്‍വാരി ദേവിയെന്ന നഴ്‌സിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുകയാണ്.

SHARE