മുംബൈ: നിലവിലെ ടീമില്‍ മാറ്റങ്ങള്‍ ഒന്നും വരുത്താതെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ മൂന്ന് മത്സരങ്ങളില്‍ കളിച്ച അതേ ടീമിനെ തന്നെയാണ് നിലനിര്‍ത്തിയത്.
അതേസമയം, ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും പരുക്ക് കാരണം ആദ്യ മൂന്ന് മത്സരങ്ങളില്‍ കളിക്കാതിരുന്ന സുരേഷ് റെയ്നയെ ടീമില്‍ പരിഗണിച്ചിട്ടില്ല.
മുംബൈയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വിവരം ഔദ്യോഗിക ട്വിറ്ററിലൂടെ ബിസിസിഐ പുറത്തുവിട്ടു. ഈ മാസം 26, 29 തീയതികളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍ നടക്കുന്നത്.
NEWS ALERT : India to retain the same team for the last 2 ODIs. Raina ruled out #INDvNZ pic.twitter.com/lvQzQMEU3O
— BCCI (@BCCI) October 24, 2016
അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ന്യൂസിവാന്റിനെതിരെ 2-1 ന് ഇന്ത്യ മുന്നില്‍ നില്‍ക്കുകയാണിപ്പോള്‍.
ധര്‍മശാലയില്‍ നടന്ന ആദ്യമത്സരത്തില്‍ ഇന്ത്യ ആറുവിക്കറ്റിന് ജയിച്ചപ്പോള്‍ ദില്ലിയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ആറു റണ്‍സിന്റെ അപ്രതീക്ഷിത വിജയം നേടി കീവികള്‍ തിരിച്ചിരുന്നു. എന്നാല്‍ മോഹാലിയിലെ മൂന്നാം ഏകദിനത്തില്‍ ഏഴു വിക്കറ്റ് വിജയവുമായി ഇന്ത്യ വീ്ണ്ടും മുന്നിലെത്തി.
ടീം: എംഎസ് ധോണി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ, വിരാട് കോഹ്ലി, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, ജയന്ത് യാദവ്, അമിത് മിശ്ര, ജസ്പ്രീത് ബുംറ, ധവാല്‍ കുല്‍ക്കര്‍ണി, ഉമേഷ് യാദവ്, മന്ദീപ് സിംഗ്, കേദാര്‍ ജാദവ്.