ഇന്ത്യ ബംഗ്ലാദേശ് മത്സരത്തിനു തുടക്കം

കാര്‍ഡിഫ്: ഇന്ത്യ-ബംഗ്ലാദേശ് സന്നാഹ മത്സരത്തിന് കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സില്‍ തുടക്കം. ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ മശ്‌റഫെ മൊര്‍താസെ ബൗളിങ് തെരഞ്ഞെടുത്തു. മഴ വില്ലനായതിനെ തുടര്‍ന്ന് ഒരു തവണ നിര്‍ത്തിവെക്കേണ്ടി വന്ന മത്സരത്തില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സെടുത്തിട്ടുണ്ട്. ഒരു റണ്ണെടുത്ത ശിഖര്‍ ധവാന്റെയും 19 റണ്‍സെടുത്ത രോഹിത് ശര്‍മയുടെയും വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 38 റണ്‍സോടെ കോലിയും 4 റണ്ണോടെ രാഹുലുമാണ് ക്രീസില്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മശ്‌റഫെ മൊര്‍താസെ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യയുടെ രണ്ടാമത്തെ സന്നാഹ മത്സരമാണ് ഇന്നത്തേ്ത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്റിനോട് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയിരുന്നു.

SHARE