രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 90,000 കടന്നു

ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 90,000 കടന്നു. 90,927 പേര്‍ക്കാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചത്. ഇന്നലെ 4864 പേര്‍ക്കാണ് കോവിഡ് രേഖപ്പെടുത്തിയത്. 2,872 പേരാണ് ഇതുവരെ ഇന്ത്യയില്‍ കോവിഡ് ബാധിതരായി മരണമടഞ്ഞത്. ഇന്നലെ മാത്രം 118 പേര്‍ മരിച്ചു. ഇതുവരെ 34,224 പേരാണ് രാജ്യത്ത് കോവിഡ് മുക്തി നേടിയത്.

പുതിയ മരണങ്ങളുടെ കണക്ക് നോക്കുമ്പോള്‍ ശനിയാഴ്ച ലോകത്ത് എട്ടാം സ്ഥാനത്താണ് ഇന്ത്യ. എന്നാല്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ ശനിയാഴ്ച രേഖപ്പെടുത്തിയ കണക്ക് പ്രകാരം ഇന്ത്യ നാലാം സ്ഥാനത്താണ്. ഞായറാഴ്ച രാവിലെ 10 മണിവരെ 279 പുതിയ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

SHARE