വീണ്ടും മഴ കളിക്കുന്നു ; ഇന്ത്യ – ന്യൂസിലാന്റ് മത്സരം വൈകും

ലോകകപ്പിലെ ഇന്ത്യ ന്യൂസിലന്‍ഡ് പോരാട്ടത്തിനായി കാത്തിരിക്കുന്നവര്‍ക്ക് നിരാശ. മൂന്ന് മണിക്ക് തുടങ്ങേണ്ട മത്സരം വൈകുമെന്നാണ് അറിയിപ്പ് . മഴ മാറി നില്‍ക്കുന്നുണ്ടെങ്കിലും അത്ര തെളിഞ്ഞ ആകാശമല്ല നോട്ടിംഗ്ഹാമിലേത്. എപ്പോള്‍ വേണമെങ്കിലും മഴ പെയ്‌തേക്കാമെന്ന അവസ്ഥയുമുണ്ട്.

3.30 നാണ് അടുത്ത പിച്ച് പരിശോധന അംമ്പയര്‍മാര്‍ നടത്തുക. തുടര്‍ച്ചയായി നാലു ദിവസം നോട്ടിംഗ്ഹാമില്‍ മഴ പെയ്തിരുന്നെങ്കിലും ഇന്ന് രാവിലെ മുതല്‍ മഴ മാറി നില്‍ക്കുകയാണ്. മത്സരത്തിനിടെ മഴ പെയ്യാനുള്ള സാധ്യത കഴിഞ്ഞ ദിവസങ്ങളിലെ പ്രവചനപ്രകാരം 90 ശതമാനമായിരുന്നത് 40 ശതമാനായി കുറഞ്ഞിട്ടുമുണ്ട്.

തിങ്കളാഴ്ച മുതല്‍ പെയ്ത കനത്ത മഴ ഔട്ട് ഫീല്‍ഡിനെ എങ്ങനെ ബാധിക്കുമെന്നാണ് ഇരു ടീമുകളും ഉറ്റുനോക്കുന്നത്.