വരുന്ന ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ ഇന്ത്യക്കെതിരെ യുദ്ധമുണ്ടാകുമെന്ന് പാക് മന്ത്രി

Pakistani (L) and Indian flags stand on a table during an Indian-Pakistan meeting on the Sir Creek region in New Delhi on June 18, 2012. Pakistan and India started two-day talks in New Delhi to resolve their maritime boundary dispute in the Sir Creek region. Sir Creek, which opens up into the Arabian Sea dividing the Kutch region of the Indian state of Gujarat with the Sindh province of Pakistan, is a 96-km strip of water that is disputed between India and Pakistan. AFP PHOTO / Prakash SINGH


ന്യൂഡല്‍ഹി: വരുന്ന ഒക്ടോബറിലോ നവംബറിലോ ഇന്ത്യക്ക് പാകിസ്ഥാന്റെ ഭാഗത്തു നിന്ന് വലിയ യുദ്ധം പ്രതീക്ഷിക്കാമെന്ന് പാകിസ്ഥാന്‍ റെയില്‍വേ മന്ത്രി ശൈഖ് റഷീദ് അഹ്മദ്. കശ്മീരിന്റെ സ്വാതന്ത്ര്യപ്പോരാട്ടത്തിനു വേണ്ടിയുള്ള അവസാന സമയം വന്നെത്തിച്ചേര്‍ന്നിട്ടുണ്ടെന്നും കശ്മീരിനു വേണ്ടി ഇന്ത്യയുമായുള്ള അവസാനത്തെ യുദ്ധമായിരിക്കും ഇതെന്നും ശൈഖ് റഷീദ് പറഞ്ഞു. റാവല്‍പിണ്ടിയിലെ ഒരു പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതി കശ്മീര്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് ഇപ്പോള്‍ ആവണമെന്നും ജനഹിത പരിശോധനയിലൂടെ ആയിരിക്കണമെന്നും അദ്ദേഹം പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അദ്ദേഹം രൂക്ഷമായി സംസാരിച്ചു. കശ്മീരിനെ ഈ വിധം തകര്‍ച്ചയുടെ വക്കിലെത്തിച്ചത് നരേന്ദ്ര മോദിയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. പാകിസ്ഥാന്‍ മാത്രമാണ് മോദിക്കു മുമ്പിലുള്ള തടസ്സം. എന്തു കൊണ്ടാണ് മുസ്ലിം ലോകം കശ്മീര്‍ വിഷയത്തില്‍ മൗനം പാലിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ചൈന പോലുള്ള രാജ്യങ്ങള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു.

SHARE