കുതിപ്പ് തുടരാന്‍ ഇന്ത്യ; ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് ഇന്നുമുതല്‍

പൂനെ:വിശാഖപ്പട്ടണത്തിന് ശേഷം ഇന്ന് മുതല്‍ പൂനെ… ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് ഇന്നിവിടെ ആരംഭിക്കുമ്പോള്‍ സമ്മര്‍ദ്ദമത്രയും ഫാഫ് ഡുപ്ലസിയുടെ ദക്ഷിണാഫ്രിക്കക്ക്. മൂന്ന് മല്‍സര പരമ്പരയിലെ സാധ്യത നിലനിര്‍ത്താന്‍ പൂനെയില്‍ എന്തെങ്കിലും ചെയ്‌തേ തീരു. പക്ഷേ അത് അത്ര എളുപ്പവുമല്ല. വിശാഖപ്പട്ടണത്ത് ഇന്ത്യന്‍ സ്പിന്നിലും പിന്നെ പേസിലും തകര്‍ന്നിരുന്നു സന്ദര്‍
ശകര്‍. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ നേടിയ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് സ്‌ക്കോറിന് (7ന് 5-2 ഡിക്ലയേര്‍ഡ്) മുന്നില്‍ വിയര്‍ത്തിട്ടും 75 റണ്‍സ് വരെ അരികിലെത്താന്‍ ദക്ഷിണാഫ്രിക്കക്ക്് കഴിഞ്ഞെങ്കില്‍ രണ്ടാം ഇന്നിംഗ്‌സില്‍ അവര്‍ മുഹമ്മദ് ഷമിയുടെ പേസിലും രവിന്ദു ജഡേജയുടെ സ്പിന്നിലും തകര്‍ന്നടിയുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാവില്ലെന്ന് വ്യക്തമായ സൂചനയാണ് ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ നായകന്‍ വിരാത് കോലി പറഞ്ഞത്. പൂനെയിലെ ട്രാക്ക് വിശാഖപ്പട്ടണത്തിന് സമാനമാണെന്നാണ് സൂചന. തുടക്കത്തില്‍ പേസിനെയ.ും പിന്നെ സ്പിന്നിനെയും പിന്തുണക്കുന്ന ട്രാക്ക്.
ലോക ടെസറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടക്കുന്ന മല്‍സരത്തില്‍ പൂര്‍ണ പോയിന്റ് സ്വന്തമാക്കുകയാണ് ടീമിന്റെ ലക്ഷ്യമെന്ന് കോലി വ്യക്തമാക്കി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ച ശേഷം ഇന്ത്യ മൂന്ന് മല്‍സരങ്ങളിലാണ് കളിച്ചത്. രണ്ട് മല്‍സരങ്ങള്‍ വിന്‍ഡീസില്‍ വിന്‍ഡീസിനെതിരെയും പിന്നെ വിശാഖപ്പട്ടണത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെയും. കളിച്ച മൂന്ന് മല്‍സരങ്ങളിലും വ്യക്തമായ വിജയം നേടാനായതോട് കൂടി ഇന്ത്യയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വന്നതോട് കൂടി ടീമുകള്‍ കൂടുതല്‍ പോയിന്റിനായി ശ്രമിക്കുന്നത് മല്‍സരങ്ങളെ ആവേശകരമാക്കുന്നുണ്ടെന്ന് നായകന്‍ അഭിപ്രായപ്പെട്ടു. സാധാരണ ഗതിയില്‍ മൂന്ന് മല്‍സര ടെസ്റ്റ് പരമ്പകരയാണെങ്കില്‍ ഒരു മല്‍സരം ജയിച്ചാല്‍ പിന്നെ സമനിലക്കായിട്ടാണ് ടീമുകള്‍ കളിക്കുക. ഇത് പലപ്പോഴും കളിയെ വിരസമാക്കാറുണ്ട്. എന്നാല്‍ പോയിന്റ് സമ്പ്രദായം വന്നപ്പോള്‍ എല്ലാ മല്‍സരങ്ങളിലും പൂര്‍ണ പോയിന്റ് സ്വന്തമാക്കാനാണ് എല്ലാവര്‍ക്കും താല്‍പ്പര്യമെന്നും അദ്ദേഹം പറഞ്ഞു. കളിക്കാരും ആവേശത്തിലാണ്. വിജയമെന്നത് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം. ഈ താല്‍പ്പര്യത്തില്‍ മല്‍സരങ്ങള്‍ ആവേശകരമാവുകയാണ്. നിലവിലെ പോയിന്റ്് സമ്പ്രദായത്തില്‍ ചെറിയ മാറ്റം വേണമെന്നതാണ് കോലിയുടെ ആവശ്യം. എവേ മല്‍സരങ്ങള്‍ക്ക്് കൂടുതല്‍ പോയിന്റ് നല്‍കണം. ഇന്ത്യയില്‍ കളിക്കുക വിദേശ ടീമുകള്‍ക്ക്് എളുപ്പമുള്ള കാര്യമല്ല. ഇതേ സാഹചര്യത്തില്‍ കളിക്കുമ്പോള്‍ മുമ്പ് ഇന്ത്യന്‍ ടീമും പതറിയിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ വിജയം മാത്രം മുദ്രാവാക്യമായി കളിക്കുമ്പോള്‍ പ്രയാസങ്ങളില്ലെന്നും കോലി പറഞ്ഞു.
ദക്ഷിണാഫ്രിക്കയെ ഒരു സാഹചര്യത്തിലും എഴുതിത്തള്ളാനാവില്ല. വിശാഖപ്പട്ടണത്തില്‍ ആദ്യ ഇന്നിംഗ്‌സ് ബാറ്റിംഗില്‍ തുടക്കം തകര്‍ന്നിട്ടും അവര്‍ ശക്തരായി തിരിച്ചെത്തി. പിച്ചിനെ പേടിച്ചില്ല. ആക്രമിച്ച്് കളിക്കുന്നതാണ് ഈ സാഹചര്യങ്ങളില്‍ നല്ലത്. ഒന്നാം ടെസ്റ്റില്‍ പിച്ച് നാലാം ദിവസത്തിന്റെ അവസാന സെഷന്‍ തൊട്ടാണ് മാറാന്‍ തുടങ്ങിയത്. ഈ സാഹചര്യങ്ങളെ മനോഹരമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്ന സീമറാണ് മുഹമ്മദ് ഷമി. അദ്ദേഹത്തോട് എങ്ങനെ പന്തെറിയണമെന്ന് പറഞ്ഞ് കൊടുക്കേണ്ട കാര്യമില്ല. സാഹചര്യങ്ങളെ പഠിച്ച് നന്നായി പന്തെറിയാന്‍ കഴിയുന്ന സീമറാണ് ഷമി. അനുഭവ സമ്പത്താണ് അദ്ദേഹത്തിന്റെ പ്രധാന ആയുധം. ഓപ്പണര്‍മാര്‍ തിളങ്ങിയതോടെ ബാറ്റിംഗും എളുപ്പമായി. രണ്ട് ഇന്നിംഗ്‌സിലും മികച്ച ബാറ്റിംഗാണ് രോഹിത് നടത്തിയത്. ബാറ്റിംഗിലും ബൗളിംഗിലും ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അതേ സമയം പൂനെയില്‍ മികവ് പ്രകടപ്പിക്കാനാവുമെന്ന വിശ്വാസത്തിലാണ് ഫാഫ് ഡുപ്ലസി. വിശാഖപ്പട്ടണത്ത് ആദ്യ ഇന്നിംഗ്‌സില്‍ മെച്ചപ്പെട്ട ബാറ്റിംഗ് പ്രകടനം നടത്താന്‍ ടീമിനായിരുന്നു. എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ അവസാന ദിവസത്തെ ആദ്യ സെഷനിലാണ് തിരിച്ചടി നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 9 മുതലാണ് മല്‍സരം.