ഇഞ്ചുറി ടൈമിലെ ഗോള്‍; അഫ്ഗാനെതിരെ ഇന്ത്യക്ക് സമനില

തോല്‍വി രുചിക്കേണ്ടി വരുമെന്ന് കരുതിയ മത്സരത്തില്‍ ഇഞ്ചുറി ടൈമിലെ ഗോളില്‍ അഫ്ഗാനെതിരെ ഇന്ത്യക്ക് സമനില. മത്സരത്തിന്റെ 92ാം മിനിറ്റില്‍ സെമിനന്‍ ഡംഗലാണ് സമനില ഇന്ത്യക്ക്ായി ഗോള്‍ നേടിയത്. ബ്രന്‍ഡന്‍ ഫെര്‍ണാണ്ടസ് എടുത്ത കോര്‍ണര്‍ ഡംഗല്‍ ഹെഡ് ചെയ്യുകയായിരുന്നു. ലോകകപ്പ് യോഗ്യതാ ഫുട്‌ബോളില്‍ നാലു മത്സരങ്ങളില്‍ ഇന്ത്യയുടെ മൂന്നാം സമനിലയാണിത്. ഇതോടെ നാലു മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റായിരിക്കുകയാണ് ഇന്ത്യയ്ക്ക്. അഫ്ഗാനിസ്താന് നാലു പോയിന്റുണ്ട്. ഒരു ജയം പോലും സ്വന്തമാക്കാനാവാത്ത ഇന്ത്യ ഇപ്പോള്‍ നാലാം സ്ഥാനത്താണ്.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു അഫ്ഗാന്‍ ലീഡെടുത്തത്. സെല്‍ഫഗാര്‍ നസാറിയാണ് അഫ്ഗാനായി സ്‌കോര്‍ ചെയ്തത്.
താജികിസ്താന്റെ തലസ്ഥാനമായ ഡുഷാന്‍ബെയിലാണ് മത്സരം നടന്നത്.

SHARE