മൂന്നാം ഏകദിനം; ഇന്ത്യക്കെതിരെ ഓസീസ് ആദ്യം ബാറ്റ് ചെയ്യും

ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഓസീസ് ബാറ്റിംങ് തിരഞ്ഞെടുത്തു. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ഓരോ മത്സരം വീതം ജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്.

ആദ്യ മത്സരത്തിലേറ്റ നാണം കെട്ട തോല്‍വിക്ക് കണക്ക് തീര്‍ക്കുന്ന പ്രകടനമാണ് രണ്ടാം മത്സരത്തില്‍ ഇന്ത്യ രാജ്‌കോട്ടില്‍ കാഴ്ച്ചവെച്ചത്. കഴിഞ്ഞ മത്സരത്തിലെ കളിച്ച ടീമിനെ ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ ടീമില്‍ ഒരു മാറ്റം വരുത്തിയാണ് ഓസീസ് എത്തുന്നത്. റിച്ചാര്‍ഡ്‌സണ് പകരം ജോഷ് ഹാസില്‍വുഡ് ടീമിലെത്തി.

ഇന്ത്യന്‍ ടീം:രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി , ശ്രേയസ് അയ്യര്‍, ലോകേഷ് രാഹുല്‍ , മനീഷ് പാണ്ഡെ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, നവദീപ് സൈനി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ

ഓസ്‌ട്രേലിയ ടീം:ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് , സ്റ്റീവന്‍ സ്മിത്ത്, മര്‍നസ് ലാബുഷാഗെന്‍, അലക്‌സ് കാരി , ആഷ്ടണ്‍ ടര്‍ണര്‍, ആഷ്ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസില്‍വുഡ്, ആദം സാംപ

SHARE