ദക്ഷിണാഫ്രിക്കയെ തല്ലിതകര്‍ത്ത് ഹിറ്റ്മാന്‍

ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റില്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയ്ക്ക് സെഞ്ച്വറി. വിരാട് കോലിയും ചേതേശ്വര്‍ പൂജാരയും പോലും പതറി കീഴടങ്ങിയ റാഞ്ചിയിലെ പിച്ചില്‍ പിടിച്ച് നിന്ന് താളം കണ്ടെത്തി പിന്നീട് രോഹിത് താണ്ടവമാടുകയായിരുന്നു. 130 പന്തില്‍ 13 ഫോറും നാല് സിക്‌സും പറത്തിയാണ് രോഹിത് സെഞ്ച്വറി നേടിയത്.

പരമ്പരയില്‍ രോഹിത് ശര്‍മയുടെ മൂന്നാമത്തെ സെഞ്ച്വറിയാണ് ഇത്. വിശാഖപട്ടണം ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും രോഹിത് സെഞ്ച്വറി നേടിയിരുന്നു. കരിയറിലെ ആറാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് രോഹിത് ശര്‍മ റാഞ്ചി ടെസ്റ്റില്‍ സ്വന്തമാക്കിയത്. മുപ്പതാമത്തെ ടെസ്റ്റ് കളിക്കുന്ന രോഹിത് 2000 റണ്‍സും തികച്ചു.

SHARE