ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ആദ്യ ട്വന്റി 20 മത്സരം നാളെ നടക്കും. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീം ലോകകപ്പിന് ശേഷം ആദ്യമായാണ് മത്സരത്തിനിറങ്ങുന്നത്.

ലോകത്തെ ഏറ്റവും മികച്ച ട്വന്റി20 ക്രിക്കറ്റര്‍മാര്‍ അണിനിരക്കുന്ന ടീമാണ് വെസ്റ്റ് ഇന്‍ഡീസിന്റേത്. കാര്‍ലോസ് ബ്രാത് വെയിറ്റിന്റെ നേതൃത്വത്തിലുള്ള ടീമില്‍ ആന്ദ്രേ റസ്സല്‍ അടക്കം നിരവധി ടി20 സ്‌പെഷ്യലിസ്റ്റ് താരങ്ങളുണ്ട്. പരിചയ സമ്പന്നരായ സുനില്‍ നരെയ്ന്‍ കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെയും വിന്‍ഡീസ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരമ്പരയിലെ ആദ്യ രണ്ട് ട്വന്റി20 മത്സരങ്ങള്‍ നടക്കുന്നത് ഫ്‌ലോറിഡയിലാണ് നടക്കുന്നത്. അവസാന മത്സരം ഗയാനയില്‍ നടക്കും.