2023 ല്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമാകുമെന്ന് ബി.ജെ.പി എം.എല്‍.എ

എല്ലാ ഹിന്ദുക്കളും ഒരുമിച്ചു നിന്നാല്‍ 2023 ആകുമ്പോള്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കാമെന്ന് ഹൈദരാബാദില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ടി രാജ സിംഗ്. .ഹിന്ദു രാഷ്ട്രമാകുന്നതിന് ഛത്രപതി ശിവാജിയുടെ ചിന്തകള്‍ ഇന്ത്യയ്ക്ക് ആവശ്യമാണെന്നും സ്വയം പ്രതിരോധത്തിനായി ഹിന്ദുക്കള്‍ ആയുധപരിശീലനം നടത്തണമെന്നും സിംഗ് പറഞ്ഞു

ഞായറാഴ്ച മഹാരാഷ്ട്രയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കവെയാണ് രാജ സിംഗിന്റെ പ്രസ്താവന. തെലങ്കാനയിലെ ഗോഷാമഹല്‍ നിയോജകമണ്ഡലത്തിലെ എം.എല്‍.എയാണ് രാജ സിംഗ്. അനധികൃതമായി നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കാന്‍ പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരന്മാരുടെ രജിസ്റ്ററും നടപ്പാക്കണമെന്നും സിംഗ് പറഞ്ഞു.

SHARE