പിങ്ക് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിങ്‌സ് ജയം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പിങ്ക് ബോള്‍ അരങ്ങേറ്റം ജയത്തോടെ. ഇന്നിങ്‌സിനും 46 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. ഇതോടെ രണ്ട് ടെസ്റ്റുകള്‍ ഉള്‍പ്പെട്ട പരമ്പര ഇന്ത്യ തുത്തുവാരി. അഞ്ച് വിക്കറ്റ് നേടിയ ഉമേഷ് യാദവും നാല് വിക്കറ്റ് നേടിയ ഇശാന്ത് ശര്‍മയുമാണ് രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിനെ തകര്‍ത്തത്.

ആറിന് 152 എന്ന നിലയില്‍ മൂന്നാംദിനം ആരംഭിച്ച ബംഗ്ലാദേശിന് 43 റണ്‍സ് കൂടി കൂട്ടിചേര്‍ക്കുന്നതിനിടെ അവശേഷിച്ച വിക്കറ്റുകള്‍കൂടി നഷ്ടമായി. ക്യാപ്റ്റന്‍ വിരാട് കോലിയുടെ സെഞ്ചുറിയുടെ ബലത്തില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സ് എടുത്തിരുന്നു. ആദ്യ ഇന്നിങ്‌സിലെ തനിയാവര്‍ത്തനം തന്നെയാണ് ബംഗ്ലാദേശ് രണ്ടാം ഇന്നിങ്‌സിലും പുറത്തെടുത്തത്. മുഷ്ഫീഖര്‍ റഹീമിനൊഴികെ മറ്റൊരാള്‍ക്കും ഇന്ത്യന്‍ ബോളര്‍മാരുടെ മുന്നില്‍ നിലയുറപ്പിക്കാനായില്ല.