സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് വിജയത്തുടക്കം

ധാക്ക: സാഫ് കപ്പ് ഫുട്‌ബോളിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ ശ്രീലങ്കയെ വീഴ്ത്തിയത്. മലയാളി താരം ആഷിക് കുരുണിയന്‍, ലാലിയന്‍സ്വാല ചാങ്‌തെ എന്നിവരാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്.

മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ഇന്ത്യയുടെ ഗോള്‍നേട്ടം നിര്‍ഭാഗ്യം കൊണ്ടുമാത്രമാണ് രണ്ട് ഗോളില്‍ ഒതുങ്ങിയത്. മത്സരത്തില്‍ ഇരുപതോളം തവണയാണ് ഇന്ത്യന്‍ താരങ്ങള്‍ ഗോള്‍ ലക്ഷ്യം വെച്ചത്. ഞായറാഴ്ച മാലദ്വീപിനെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.

SHARE