വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നു; പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മധ്യപ്രദേശിലെ ഗ്വാളിയോറില്‍ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നുവീണു. രാവിലെയാണ് സംഭവം. ഗ്വാളിയോറിലെ വ്യോമസേന താവളത്തിന് സമീപത്ത് തന്നെയായിരുന്നു വിമാനം തകര്‍ന്ന് വീണത്.

ഗ്രൂപ്പ് ക്യാപ്റ്റനും സ്‌ക്വാഡ്രന്‍ ലീഡറും ഉള്‍പ്പെടെ രണ്ടുപേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ രണ്ട് പേരും കൃത്യസമയത്ത് സീറ്റ് ഉപേക്ഷിച്ചതുകൊണ്ട് രക്ഷപ്പെട്ടു, അപകടത്തില്‍ ആളപായമില്ല. കഴിഞ്ഞ മാര്‍ച്ചില്‍ ചിറകില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് ബിക്കാനീറില്‍ മിഗ് 21 വിമാനം തകര്‍ന്ന് വീണിരുന്നു.