ജമ്മുകശ്മീരില്‍ സേന രണ്ട് ലഷ്‌കര്‍ ഭീകരരെ വധിച്ചു

ജമ്മുകശ്മീരിലെ സോപോറില്‍ സുരക്ഷാ സേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ലഷ്‌കര്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച ഏറ്റുമുട്ടലിനൊടുവിലാണ് രണ്ട് ഭീകരരെ വധിച്ചത്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ജമ്മു കശ്മീര്‍ പോലീസും, സിആര്‍പിഎഫും സംയുക്തമായി തെരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. തുടര്‍ന്ന് സുരക്ഷാ സേന ശക്തമായി തിരിച്ചടിക്കുകയായിരുന്നു.