ജമ്മു കശ്മീരില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു. ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു.

താങ്ധര്‍, സുന്ദര്‍ബനി, ഫാര്‍കിയന്‍ എന്നീ മേഖലകളില്‍ പാക് സൈന്യം വ്യാപകമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആക്രമണം തുടങ്ങിയത്. മോര്‍ട്ടാര്‍ ഷെല്ലുകളുപയോഗിച്ചായിരുന്നു ആക്രമണം.

താങ്ധര്‍ സെക്ടറില്‍ ആര്‍ട്ടിലെറി ഫയറിംഗ് നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഇത്തരമൊരു ആക്രമണം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പരസ്പരം നടക്കുന്നത്.