‘നീലപ്പടയെ കാവി’ വല്‍ക്കരിച്ച് ബി.സി.സി.ഐ

ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യ ടീം ഓറഞ്ച് ജഴ്‌സി ധരിക്കുന്നതിനെതിരെ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ രംഗത്തെത്തി. ജഴ്‌സിയുടെ നിറം ഓറഞ്ചായി തിരഞ്ഞെടുത്തതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്ന് എംഎല്‍എമാര്‍ ആരോപിച്ചു.

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എ നസീം ഖാന്‍, സമാജ് വാദി പാര്‍ട്ടി എംഎല്‍എ അബു അസിം അസ്മി എന്നിവരാണ് ജഴ്‌സിയുടെ നിറം ഓറഞ്ചാക്കിയതിനെ അപലപിച്ചുകൊണ്ട് രംഗത്തെത്തിയത്. നീലപ്പടയെ കാവിപ്പടയാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തന്ത്രം ബി.സി.സി.ഐ നടപ്പിലാക്കുന്നു എന്ന് മാത്രമാണ് വ്യത്യാസമെന്ന് അവര്‍ തുറന്നടിച്ചു.

ഇതിനിടെ ഓറഞ്ച് ജഴ്‌സിക്ക് പിന്തുണയുമായി കേന്ദ്ര മന്ത്രി രാംദാസ് അതാവലെ രംഗത്തെത്തി. ഇത് ധൈര്യത്തിന്റെ, വിജയത്തിന്റെ നിറമാണ്. ആരും അതില്‍ പ്രശ്‌നമുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം മുപ്പതിന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തിലാണ് ഇന്ത്യന്‍ ടീം ഓറഞ്ച് ജഴ്‌സി അണിയുക.

SHARE