പാക് വെടിവെപ്പില്‍ ഒരു സൈനികന് വീരമ്യത്യു

അതിര്‍ത്തിയിലുണ്ടായ പാക് വെടിവെപ്പില്‍ ഒരു സൈനികന് വീരമ്യത്യു. ലാന്‍സ് നായിക് സന്ദീപ് ഥാപ ആണ് മരിച്ചത്. രജൗരിയിലാണ് നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

നിയന്ത്രണരേഖക്ക് സമീപം ഇന്ത്യന്‍ സേനയുടെ വെടിയേറ്റ് തങ്ങളുടെ നാല് സൈനികര്‍ മരിച്ചെന്ന് രണ്ടുദിവസം മുമ്പ് പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അതിര്‍ത്തിയില്‍ പാക് പ്രകോപനമുണ്ടായത്.

SHARE